---
title: "KEAM പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ നിർദ്ദേശപ്രകാരം മാതൃകാ പരീക്ഷ നടത്തും ; സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം"
english_title: "The students appearing for the KEAM exam will be given a mock test as per the instructions of Speaker Adv. A.N. Shamseer; Students across the state can participate"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/209399/The students appearing for the KEAM exam will be given a mock test as per the instructions of Speaker Adv. A.N. Shamseer; Students across the state can participate"
published_at: "2024-06-02T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c83090bbb3_images_(3).jpeg"
keywords: []
---

# KEAM പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ നിർദ്ദേശപ്രകാരം മാതൃകാ പരീക്ഷ നടത്തും ; സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം

> **Lead Summary:** KEAM പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ നിർദ്ദേശപ്രകാരം മാതൃകാ പരീക്ഷ നടത്തും ;

## Article Content

KEAM പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ നിർദ്ദേശപ്രകാരം മാതൃകാ പരീക്ഷ നടത്തും ;

സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം* ജൂൺ 5 മുതൽ 9 വരെ നടക്കുന്ന കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് (KEAM 2024)തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജൂൺ 4 ന് മാതൃകാ പരീക്ഷ നടത്തും..

നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ താൽപര്യ പ്രകാരം തലശ്ശേരി എഞ്ചിനീയറിംഗ് കോളേജാണ് ഓൺലൈനിൽ പരീക്ഷ നടത്തുന്നത്.

ആദ്യമായി ഓൺലൈനിൽ നടത്തപ്പെടുന്ന കീം പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ ഈ മാതൃകാ പരീക്ഷ സഹായകമാകുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ പറഞ്ഞു. ജൂൺ നാലിന് വിദ്യാർത്ഥികൾക്ക് സൗകര്യ പ്രദമായ സമയത്ത് വീട്ടിലിരുന്ന് പരീക്ഷയെ അഭിമുഖീകരിക്കാം.

കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ജൂൺ 3 ന് രാത്രി 8 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യുക. https://rebrand.ly/KEAMModel

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/209399/The students appearing for the KEAM exam will be given a mock test as per the instructions of Speaker Adv. A.N. Shamseer; Students across the state can participate)